Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeEducationഹയർസെക്കണ്ടറി പ്രവേശനം...

ഹയർസെക്കണ്ടറി പ്രവേശനം : ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം : ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് (മെയ് 24) വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ നിന്നും തേടാം. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. മേയ് 28 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം.

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ മേയ് 28 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.മുഹമ്മദ്...

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ...
- Advertisment -

Most Popular

- Advertisement -