Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ...

അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാം വാര്‍ഷികം : അഞ്ച് ദിവസത്തെ  രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികാഘോഷമായ പ്രതിഷ്ഠാദ്വാദശിയില്‍ അഞ്ച് ദിവസത്തെ സാമൂഹ്യ രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു. കാണ്‍പൂരിലെ ശ്രീ ശ്രീ മാ ആനന്ദമയി മാനസ് പരിവാറാണ് പാരായണത്തിന് നേതൃത്വം നൽകുന്നത്.

ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലെ മാ അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ധര്‍മ്മധ്വജമുയര്‍ത്തും. പ്രതിഷ്ഠ ദ്വാദശി കാര്യക്രമങ്ങളില്‍ അദ്ദേഹം വിശിഷ്ട അതിഥിയാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

അംഗദ് തില കാമ്പസില്‍ ഒരുക്കിയ വേദിയില്‍ 29, 30 തീയതികളിലായി ഛത്തീസ്ഗഡ് ഗുരു ഗാസിദാസ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ രാംലീല അവതരിപ്പിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്ലാ സ്ത്രീകളിലും കാണേണ്ടത് അമ്മയെ: മനോജ് വി.നമ്പൂതിരി

തിരുവന്‍വണ്ടൂര്‍: പെറ്റമ്മയെ മാത്രമല്ല എല്ലാ സ്ത്രീകളെയും അമ്മയായി കണ്ടു വന്ദിക്കാനാണ് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് അധ്യാത്മികാചാര്യന്‍ കുരമ്പാല മനോജ് വി. നമ്പൂതിരി. നാലാമത് അഖില ഭാരതീയ പാണ്ഡവീയ സത്രത്തില്‍ മഹാഭാരത്തിലെ മാതൃ സങ്കല്പം...

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി: യാത്ര ചെയ്യാനാകില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു....
- Advertisment -

Most Popular

- Advertisement -