Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസഭയെ സമാധാനത്തോടെ...

സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് കഴിയും:  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല :  പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ യ്ക്ക് കഴിയുമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാകാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് യാക്കോബായ സഭ നിര ണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. ഗീവർഗീസ് മാർ കൂറി ലോസ് അധ്യക്ഷത വഹിച്ചു. ആന്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണവും മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് ഡോ. തോ മസ് മാർ കൂറിലോസ് എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി.

മാത്യു ടി തോമസ് എം എൽഎ, യൂഹാനോൻ മാർ മിലി ത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാ ക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോ സ്, യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ട ച്ചിറ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, എസ്എൻഡിപി തിരുവല്ല യൂണിയൻ അഡ്മിനി സ്ട്രേറ്റർ സന്തോഷ് ശാന്തി, ചലച്ചിത്ര സംവിധായകരായ ബ്ലെസി, ബാബു തിരുവല്ല, ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, ഫാ. റജി മാത്യൂ, ഫാ. മാത്യൂസ് കാവുങ്കൽ, ലാബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി :രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. ഗവർണറെയും...

Kerala Lotteries Results 17-05-2025 Karunya KR-706

1st Prize : ₹1,00,00,000/- KH 693615 (PATTAMBI) Consolation Prize ₹5,000/- KA 693615 KB 693615 KC 693615 KD 693615 KE 693615 KF 693615 KG 693615 KJ 693615 KK...
- Advertisment -

Most Popular

- Advertisement -