പത്തനംതിട്ട : തന്നെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്
ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ പെരുന്നാൾ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.
സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും,വിശ്വാസികൾ തനിക്കൊപ്പം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. താൻ മനപൂർവ്വം ഒരു തെറ്റും ചെയ്തിട്ടില്ല.ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.
കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതായിരുന്നു ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം.