പാലക്കാട് : പാലക്കാട് ഉപ്പുംപാടത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ശേഷം സ്വയം കുത്തിയ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം.
പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. രണ്ടാഴ്ച മുന്‍പാണ് തോലന്നൂര്‍ സ്വദേശികളായ ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് വാടകയ്ക്ക് താമസം ആരംഭിച്ചത്.രാജന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു.