Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsമഴയും തുടർന്നുള്ള...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ രണ്ടാഴിച്ചയായി വെളളത്തിലാണ്. ഒരു വഴ കൃഷി ചെയ്തതിൽ 285 രൂപ ചിലവ് വന്നതായി  സോജൻ പറഞ്ഞു.

പലയിടങ്ങളിലും വെള്ളക്കെട്ട് ഉള്ളതിനാൽ വെള്ളം ഇറങ്ങിയതിന് ശേഷമെ കൃത്യമായ കണക്കുകൾ നിശ്ചിയിക്കാൻ കഴിയുള്ളുവെന്ന് കൃഷി  അധികൃതർ സൂചന നൽകി. ഏറെയും ഓണം ലക്ഷ്യം വെച്ചുള്ള കൃഷി ആയതിനാൽ പണം  മുടക്കിയാണ് കൃഷി ഇറക്കിയത്.

കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ഏറെ കൃഷി നാശം ഉണ്ടായത്. ഏത്തവാഴ ,ചേന , ചേമ്പ് , കാച്ചിൽ എന്നിവയും  പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട് . സർക്കാർ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടൽ ഉണ്ടാകാണമെന്ന്  കർഷകർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റുട്രോഫി വള്ളംകളി ആലപ്പുഴയുടെ വികാരവും തനത് സംസ്കാരത്തിന്റെ ഭാഗവും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നമ്മുടെ തനത് സംസ്കാരത്തിന്റെ ഭാഗവും ആലപ്പുഴയുടെ വികാരവുമാണെന്നും ഈ വർഷത്തെ വള്ളംകളി വലിയ വിജയമാക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട്...

യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ്...
- Advertisment -

Most Popular

- Advertisement -