2017 മുതൽ സുബിൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്.
റാന്നി എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി എക്സൈസ് സർക്കിൾ എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്ക് പുറമെ പെരുമ്പെട്ടി, കീഴ്‌വായ്‌പ്പൂർ, കോട്ടയം കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 ക്രിമിനൽ കേസുകളിൽ വിചാരണ നടപടികൾ നടന്നുവരികയാണ്. കഞ്ചാവ്, വിൽപ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തതും, തുടർന്ന് വിചാരണക്കൊടുവിൽ കോടതി ശിക്ഷിച്ചതും.
എക്സൈസ് സംഘത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും, പ്രിവെന്റിവ് ഓഫീസറെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും സുബിൻ ഉൾപ്പെടെ ആറ് പ്രതികൾക്ക് എതിരെ പെരുമ്പെട്ടി പോലീസ് കേസെടുത്തിരുന്നു. സ്ത്രീക്ക് എതിരെയുള്ള അതിക്രമത്തിന് പെരുമ്പെട്ടി പോലീസ് പിന്നീട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
കുട്ടികൾക്ക് വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ചതിന് കീഴ്വായ്‌പ്പൂർ പോലീസ് എടുത്ത കേസിലും, കഞ്ചാവ് കൈവശം വച്ചതിന് റാന്നി പോലീസ് എടുത്ത കേസിലും തുടർന്ന് പ്രതിയായി. സ്ത്രീയെ ആക്രമിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം കോടതിയിൽ വിചാരണയിലാണുള്ളത്.