Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകോന്നിയിൽ ലൈഫ്...

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക്  ഉദ്ഘാടനം

കോന്നി: വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതാണെങ്കിലും നമുക്ക് വേണ്ടാത്ത ഒരു ഒന്നാം സ്ഥാനവും നമുക്കുണ്ട് എന്നും അത് ജീവിത ശൈലീ മേഖലയിലേതാണ് എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ആതുര സേവന രംഗത്ത് പ്രശസ്തനും രണ്ടു ദശാബ്ദക്കാലമായി അടൂരിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ആശുപത്രിയുടെ അമരക്കാരനുമായ ഡോ എസ് പാപ്പച്ചന്റെ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിച്ച ലൈഫ് ലൈൻ ക്ലിനിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മർദം. ഹൃദ്രോഗം, ക്യാൻസർ എന്നിവയിലുള്ള കേരളത്തിന്റെ ഒന്നാം സ്ഥാനം നമുക്ക് വേണ്ടാത്തതാണ് എന്നു മാത്രമല്ല അവ വലിയ വെല്ലുവിളിയുമാണ് എന്ന്  വീണാ ജോർജ് പറഞ്ഞു.

കെ യു ജെനിഷ് കുമാർ എം എൽ ഏ അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. ലൈഫ് ലൈൻ ഡയറക്ടർമാരായ ഡോ സിറിയക് പാപ്പച്ചൻ, ഡോ മാത്യു പാപ്പച്ചൻ എന്നിവർ ലൈഫ് ലൈനിനെ പറ്റിയും ലൈഫ് ലൈൻ ക്ലിനിക്കിനെപ്പറ്റിയും വിശദീകരിച്ചു.

ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ,  സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി, ഡയറക്ടർ  ഡെയ്സി പാപ്പച്ചൻ, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ആനി സാബു, സി പി എം ജില്ലാ സെക്രട്ടറി,  കെ പി ഉദയഭാനു, സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ  പി ആർ ഗോപിനാഥ്, കെ പി സി സി മെമ്പർ  മാത്യു കുളത്തുങ്കൽ, ബി ജെ പി ജില്ലാ പ്രസിഡന്റ്  എ സൂരജ്, ബിഡിജെഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്  കെ പദ്മകുമാർ,  ജോൺ മാത്യൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ  റോബിൻ പീറ്റർ, സി പി എം ഏരിയ സെക്രട്ടറി  ശ്യാം ലാൽ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എബ്രഹാം വാഴയിൽ, കേരള കോൺഗ്രസ് (ജെ) മണ്ഡലം പ്രസിഡന്റ്  ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് മെമ്പർ  പി എച് ഫൈസൽ, അഡ്മിനിസ്ട്രേറ്റർ  അബ്ദുൽ ആസാദ് എന്നിവർ പ്രസംഗിച്ചു.

ഗൈനെക്കോളജി, വന്ധ്യതാ ചികിത്സ, ശിശുരോഗം, അസ്ഥിരോഗം, കാർഡിയോളജി, നാഡീവ്യവസ്ഥയുടെ തകരാറുകൾ (ന്യൂറോളജി), ജനറൽ മെഡിസിൻ, സർജറി, ശ്വാസകോശ രോഗങ്ങൾ (പൾമനോളജി), റേഡിയോളജി, തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. ലൈഫ് ലൈൻ ആശുപത്രിയുടെ കേരളത്തിൽ ആരംഭിച്ച മൂന്നാമത്തെ ക്ലിനിക്കാണ് കോന്നിയിലേത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന  ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ...

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 12 ന്

ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ...
- Advertisment -

Most Popular

- Advertisement -