Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഎട്ടു വയസ്സുകാരിയെ...

എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവം : ഇടപെട്ട് വനിത ശിശു വികസന വകുപ്പ്

തിരുവനന്തപുരം : കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് വനിത ശിശു വികസന വകുപ്പ്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാനും ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റാനും മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ രണ്ട് കുട്ടികളുമുള്ളത്. കുട്ടികളെ മർദ്ദിച്ച പിതാവ് ജോസിനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട് .

കുട്ടികളുടെ അമ്മ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായാണ് കുട്ടികളെ മർദിച്ചതെന്നാണ് സൂചന. വാക്കത്തി കൊണ്ട് കുട്ടിയെ ജോസ് വെട്ടാൻ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നിൽക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു പിതാവ് പറഞ്ഞത്. പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : എഡിജിപി എംആര്‍ അജിത് കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി.സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു  അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ്...

അധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം

പത്തനംതിട്ട : സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ഹയര്‍ സെക്കന്‍ഡറി , പത്താംതരം തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത - ഹയര്‍ സെക്കന്‍ഡറി :- അതത്...
- Advertisment -

Most Popular

- Advertisement -