തിരുവല്ല : കോൺഗ്രസ് മുണ്ടിയപ്പള്ളി 62 ബൂത്തിന്റെ അഭിമുഖത്തിൽ സ്വാതന്ത്രദിന പരിപാടികൾ നടന്നു .തൊട്ടിപ്പാറ കവലയിൽ വച്ച് നടന്ന യോഗം സ്റ്റേറ്റ് കോൺഗ്രസ് ലോയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലികഴിപ്പിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .വയനാട്ടിലെ ദുരന്തത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .ബൂത്ത് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഗാന്ധി വേഷധാരിയായ ആലപ്പുഴയിൽ നിന്നുള്ള വിശിഷ്ട വ്യക്തി ജോർജ് പോൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി .ജോൺ ടി ജോൺ എംസി കുഞ്ഞുമോൻ,മാത്യു ചെറിയാൻ,സോമൻ ജോസഫ് ,ഷിബു ജോർജ്,, വിപിൻ വർഗീസ്, എന്നിവർ പ്രസംഗിച്ചു
