ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ,ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. ഭരണഘടന അംഗീകരിച്ചതിന്റെ ഓർമയ്ക്കായി സ്മാരക സ്റ്റാംപും നാണയവും പുറത്തിറക്കും.സംസ്കൃതം, മൈഥിലി ഭാഷകളിൽ കൂടി ഭരണഘടന പുറത്തിറക്കും.