തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കും.
അഖില്‍ ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പണ്ഡിതന്മാരും പ്രൊഫഷണലുകളും ഒത്തുകൂടും.
ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ പരിണാമം, ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍, പുരാതന ഭാരതീയ വിദ്യാഭ്യാസം ലോകത്തിന് നല്‍കിയ സംഭാവനകള്‍, പാശ്ചാത്യ/ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഭാരതീയ ശാസ്ത്രങ്ങളുടെ സംഭാവനകള്‍, ആധുനിക അക്കാദമിയിലുള്ള ഭാരതീയ ശാസ്ത്രങ്ങളുടെ സംയോജനം, പുരാതന ഭാരതീയ സാങ്കേതിക കണ്ടുപിടുത്തങ്ങളും അവയുടെ സമകാലിക പ്രസക്തിയും, ഭാരതീയ സാങ്കേതികവിദ്യകള്‍ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനുമുള്ള റോഡ് മാപ്പ്, സംസ്‌കാരം, സാഹിത്യം, ശാസ്ത്രം, കലകള്‍, ആത്മീയത എന്നിവയില്‍ സംസ്‌കൃതത്തിന്റെ സംഭാവനകള്‍, സംസ്‌കൃതം ഏകീകൃത സാംസ്‌കാരിക ശക്തി, സംസ്‌കാരം, കലകള്‍, പാരമ്പര്യം, ശാസ്ത്രം, ആത്മീയത എന്നിവയില്‍ ഭാരതത്തിന്റെ ആഗോള പ്രാധാന്യം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും