Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിലീവേഴ്‌സ് ഈസ്റ്റേൺ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡിനു തുടക്കം

ന്യൂഡൽഹി: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സിനഡ്  ഡൽഹി അതിഭദ്രാസന ആസ്ഥാനത്ത് സഭാ അധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലോസ് മെത്രാപ്പോലിത്ത ഉത്ഘാടനം ചെയ്തു. ലോകത്താകമാനം ഹൃദയവേദന ഉളവാക്കുന്ന വാർത്തകൾ മാത്രം. പിഞ്ചു പൈതങ്ങൾ ആക്രമിക്കപ്പെടുന്നു, രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ, മാനവഹൃദയങ്ങൾ അകന്നു പോകുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെ വാഹകരായി മാറാൻ സഭക്കും സഭാമക്കൾക്കും കഴിയണമെന്നു മെത്രാപ്പോലിത്ത പറഞ്ഞു.

ക്രൈസ്തവദൗത്യം സ്നേഹത്തിന്റേതാണ്, ആരോഗ്യപരിപാലനമായാലും, വിദ്യാഭ്യാസ മേഖലയായാലും, അഗതി മന്ദിരങ്ങളോ, അനാഥാലയങ്ങളോ ആയാലും സാമൂഹിക പരിവർത്തന പദ്ധതികൾ ആയാലും എല്ലാം നമ്മൾ ചെയ്യുന്നത് ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂർത്തീകരണമായിത്തീരണം. അത് മടുക്കാതെ ചെയ്യാൻ സാധിക്കണമെന്നും മെത്രാപ്പോലിത്ത ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഫെബ്രുവരി 16 മുതൽ 22 വരെ ഗുഡ്ഗാവിലെ ഡൽഹി അതിഭദ്രാസന അസ്ഥാനത്താണ് ജനറൽ സിനഡ് നടക്കുന്നത്. ഡൽഹി അതിഭദ്രാസന ആർച്ബിഷപ്പ് ജോൺ മോർ ഐറേനിയസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ജോഷ്വാ മോർ  ബർണബാസ്‌ എപ്പിസ്കോപ്പ  സ്വാഗതം ആശംസിച്ചു. സഭയിലെ എപ്പിസ്കോപ്പാമാർ, ഭദ്രാസന സെക്രട്ടറിമാർ, വിവിധ പോഷക സഘടനകളുടെ ഭാരവാഹികൾ തുടങ്ങി 500 ഓളം പ്രതിനിധികൾ ജനറൽ സിനഡിന്റെ ഭാഗമായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ ഗൗരീദർശനവും വള എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി സമാപിച്ചു

എടത്വ: പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഓഗസ്റ്റ് 19-ന് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളാണ് 21-ന് പൂർത്തിയായത്. ആദ്യദിനമായ 19-ന്...

Kerala State Lotteries Results : Akshaya Lottery Result

1st Prize Rs.7,000,000/- AD 232237 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 232237 AB 232237 AC 232237 AE 232237 AF 232237 AG 232237 AH 232237 AJ 232237 AK...
- Advertisment -

Most Popular

- Advertisement -