ടെൽഅവീവ് : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.
ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
അതെസമയം ,ഇസ്രായേൽ സൈന്യം കരയുദ്ധം ആരംഭിച്ചാൽ തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു. അതിർത്തിയിൽ അദൈസക്കും കഫർകിലയ്‌ക്കും ഇടയിലായി ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായും ഹിസ്ബുള്ള അറിയിച്ചു.