റാന്നി : ആറ് വർഷം മുമ്പ് കാണാതായ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ജസ്നയുടെ പിതാവ് ജയിംസ്.
സിബിഐ ഇപ്പോൾ നടത്തിവരുന്ന അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശരിയായ രീതിയിലാണ് ഇപ്പോഴത്തെ അന്വേഷണം നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിസി ടിവിയിൽ അന്ന് കണ്ടത് ജസ്ന അല്ലെന്ന് സ്ഥിരീകരിച്ചതാണ്.
ഇക്കാര്യത്തിൽ സമാന്തര അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന തനിക്കും സുഹൃത്തുക്കൾക്കും ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ വാസ്തവമില്ലെന്ന് നേരത്തെ മനസിലായതാണെന്നും ജയിംസ് പറഞ്ഞു