Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSportsപാരാലിമ്പിക്സ് :...

പാരാലിമ്പിക്സ് : ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി സുമിത് ആൻ്റിൽ : ഇന്ത്യക്ക് മൂന്നാം സ്വർണം

പാരീസ് : പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സുമിത് ആൻ്റിൽ.പുരുഷൻ ജാവലിൻ ത്രോ F64 വിഭാ​ഗത്തിലാണ് സുമിത് ആൻ്റിൽ സ്വർണം നേടിയത്.ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു സ്വർണമായി .

70.59 മീറ്റർ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്..ടോക്കിയോ പാരാലിംപിക്സിലും സുമിത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് .തിങ്കളാഴ്ച പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ നിതേഷ് കുമാറും സ്വർണം നേടിയിരുന്നു.

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 14 മെഡലുകളായി.മെഡൽ പട്ടികയിൽ 14–ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിൽ വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി എംപിയും എംഎൽഎയും തർക്കം

ചെന്നൈ : വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് എംപിയും ടിവികെ എംഎൽഎയും തമ്മിൽ തർക്കം.തിരുച്ചിയിൽ നടന്ന ചടങ്ങിനിടെ കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിന്റെ കൈയിലുണ്ടായിരുന്ന മെഴുകുതിരി ടിവികെ എംഎൽഎ നാവൽപട്ട് എസ്....

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയണം : സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് യോഗം

ചങ്ങനാശേരി: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി കത്തിക്കുന്നതു തടയാന്‍ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് യോഗം ആവശ്യപ്പെട്ടു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലും അന്തരീക്ഷമലിനീകരണം വര്‍ധിക്കുന്നതിനാലും ജനകീയ ബോധവല്‍ക്കരണ...
- Advertisment -

Most Popular

- Advertisement -