Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiകാർഗിൽ വിജയ...

കാർഗിൽ വിജയ ദിനം : പ്രധാനമന്ത്രി കാർഗിലിൽ

ന്യൂഡൽഹി : 25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും.

ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു – പദും – ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നു. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യമൊരുക്കും. പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം...

വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ല ഭരണസിരാകേന്ദ്രങ്ങളില്‍ ഈ മാസം 30...
- Advertisment -

Most Popular

- Advertisement -