Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsയാത്രയയപ്പു നൽകി

യാത്രയയപ്പു നൽകി

പത്തനംതിട്ട: സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡി എച്ച് ക്യൂ സഭാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ഡി സി പി എച്ച് ക്യൂവിലെ എസ് ഐ  എൻ പ്രസാദ്, ഡി എച്ച് ക്യൂവിലെ  എസ് സി പി ഓ സുന്നജൻ എന്നിവരാണ് ഈ മാസം  31 ന്  പോലീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ കെപിഎ ജില്ലാ പ്രസിഡണ്ട് വി പ്രദീപ് അധ്യക്ഷനായി. വിരമിക്കുന്ന ഇരുവർക്കും ജില്ലാ പോലീസ് മേധാവി ഉപഹാര സമർപ്പണവും നടത്തി.

കെ പി ഓ എ ജില്ലാ സെക്രട്ടറി കെ ബി  അജി, അഡീഷണൽ എസ്പി ആർ ബിനു,  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  കെ  എ വിദ്യാധരൻ, ഡി എച്ച് ക്യു എസ് ഐ ഹരികുമാർ, കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗം എൻ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീകരിച്ച ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.എറണാകുളം, തൃശൂർ, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -