ചെന്നൈ : നടനും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് (52) ആത്‍മഹത്യ ചെയ്തത് .ആത്‍മഹത്യ കുറിപ്പിൽ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്.സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം.20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ് അയ്യപ്പൻ.അതേസമയം ,സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഇന്നലെ അറസ്റ്റിലായി.