തിരുവല്ല: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല നേതൃസംഗമവും ഉന്നത അധികാര സമിതി അംഗം ബിജു ലങ്കഗിരി സ്റ്റിയറിങ് കമ്മിറ്റി അംഗം ജീ പൂത്തിരിക്കൻ എന്നിവരുടെ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ. വർഗീസ് മാമൻ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം പി, കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് പുതുശ്ശേരി, ഡി കെ ജോൺ,ജോൺ കെ മാത്യൂസ് സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ,ഉന്നതാ അധികാര സമിതി അംഗങ്ങളായ രാജു പുളിമ്പള്ളിൽ വർഗീസ് ജോൺ തോമസ് മാത്യു ആനിക്കാട്, സാം ഈപ്പൻ, അഡ്വ. ബാബു വർഗീസ്,ജോർജ് വർഗീസ് കൊപ്പാറ നിയോജകമണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ വൈ രാജൻ രാജീവ് താമര പള്ളി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി ചാണ്ട പിള്ള, ജോർജ് മാത്യു, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ കുര്യൻ ഷിബു വര്ഗീസ് പുതുക്കേരിൽ, ജേക്കബ് കുറ്റിയിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജൻ മാത്യു, അഡ്വ.സൈമൺ എബ്രഹാം, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി, ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു