തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകാം.
എന്‍ട്രികള്‍ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍ കവിയാത്തതുമാകണം. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണം.
25ന് ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്ക് മുന്‍പായി ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ ksrtcexpo@