Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : ഇരു ചക്രവാഹന പരിശോധന ഇടവഴികളിൽ ഉൾപ്പെടെ കർശനമാക്കും – മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ പ്രമാണിച്ച്‌ നിരത്തുകള്‍ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ സമയങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ മാർക്ക് നിർദ്ദേശം നല്‍കിയത്.

ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിംഗിനും എത്തുന്നത് തടയാനും നിയമം ലംഘിച്ച്‌ നിരത്തിലിറങ്ങുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍, അപകട മേഖലകള്‍, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ മഫ്തിയില്‍ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന ഊർജ്ജിതമാക്കുന്നത്.

ഇടവഴികളിൽ ഉൾപ്പെടെയും പരിശോധന കർശനമാക്കും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കള്‍ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പാലക്കാട്,...

മഴ മുന്നറിയിപ്പ് : രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -