തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ കുറ്റൂർ -മനയ്ക്കച്ചിറ റോഡിലെ പുത്തൂർ കാവ് ക്ഷേത്രത്തിന് സമീപം കുടിവെള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ റോഡ് ഇളക്കി അഞ്ചു ദിവസമായിട്ടും പരിഹാരമായില്ല. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചെങ്കിലും പൈപ്പ് കാണാൻ സാധിക്കാത്തതിനെ തുടർന്ന് കുഴിച്ച ഭാഗം ഇന്ന് വൈകിട്ടോടെ മൂടി. ജനുവരി 1ന് പണി തുടങ്ങുന്നതിന്റെ ഭാഗമായി പൈപ്പ് പൂട്ടിയിരുന്നു. ഇതോടെ പ്രദേശത്ത് കുടിവെളള ക്ഷാമം നേരിടുകയാണ്. റോഡ് വെട്ടി പൊളിച്ചതോടെ വരുന്ന വാഹനങ്ങൾ ഒരു ഭാഗത്തുകൂടെയാണ് കടന്ന് പോകുന്നത്.
പണി തുടങ്ങിയപ്പോൾ തന്നെ മറുവശത്തുകൂടിയാണ് പൈപ്പ് പോയിരിക്കുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും അധികൃതർ റോഡ് വെട്ടിപൊളിക്കുക ആയിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.