കാബൂൾ : തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം.റിക്ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെപ്പേർ മരിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ .ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ അകലെയും തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.മേഖലയിലെ ഇടുങ്ങിയ പർവത റോഡുകളിലൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് താലിബാൻ സർക്കാർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്






