കോട്ടയം: മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം എൽ എയുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.