പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന് ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷികഉത്സവമായ വിഷു ആഘോഷിക്കു
വിഷുക്കോടി ഉടുത്ത് വിഷു കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം ആചരിക്കുന്നത്. അടുത്ത ഒരു വർഷത്തെ കുറിച്ച് വിഷുവിലൂടെ ജനങ്ങൾ പ്രതിക്ഷയേകുന്നത് . വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
ഭഗവാൻ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ ദർശനത്തിനായി ഭക്തജന തിരക്ക് അനുഭവപ്പെട്ടു