ന്യൂഡൽഹി : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. രാജികത്ത് ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് കൈമാറി.ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ബജറ്റ് സമ്മേളനം നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി.