മാവേലിക്കര: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭർത്താവിനു വധശിക്ഷ.മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2004 ഏപ്രില്‍ രണ്ടിനാണ് കൊലപാതകം നടന്നത്.ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണൻ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ജയന്തിയെ തലയറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. ജാമ്യം കിട്ടി ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്.