കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. 2 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 വിദ്യാർത്ഥികൾ അറസ്റ്റിലായതായും 3 പേർ ഓടി രക്ഷപെട്ടതായും പൊലീസ് പറഞ്ഞു.കോളേജ് യൂണിയന്‍ ജനറൽ സെക്രട്ടറി അഭിരാജും അറസ്റിലായവരിൽ പെടുന്നു .പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം കഞ്ചാവ് കണ്ടെത്തുന്നത്.
അലമാരയിൽ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് .കഞ്ചാവ് കൂടാതെ മദ്യകുപ്പികളും പരിശോധനയിൽ പിടിച്ചെടുത്തു .ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി.ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.