ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ലോറിയുടേതെന്നു സംശയിക്കുന്ന ലോഹപാളികളും കയറിന്‍റെ ഭാഗവും കണ്ടെത്തി. ലോഹഭാഗം അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. എന്നാൽ തടിയുടെ കഷ്ണത്തിൽ ചുറ്റിയ നിലയിൽ കിട്ടിയ കയർ അർജുന്റെ ലോറിയിലേതായിരിക്കാമെന്നും മനാഫ് പറഞ്ഞു.
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് തിരച്ചിൽ നടക്കുന്നത്. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്.ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.