മുംബൈ: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ( എം.ജി.ഒ.സി.എസ്.എം) 117 ാമത് രാജ്യാന്തര സമ്മേളനത്തിന് റോഹയിൽ തുടക്കമായി. മുംബൈ ഭദ്രാസനത്തിന്റെ ആതിഥേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഭദ്രാനസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്, വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഫാ. ജോബിൻ വർഗീസ്, ഫാ. ലിജോ ഡാനിയേൽ, വിന്നി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഫറൻസിനു മുന്നോടിയായി റോഹ ഗ്രീഗോറിയൻ കമ്മ്യൂണിറ്റിയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ കൂദാശകർമ്മവും നടന്നു. ഞായറാഴ്ച്ച നടക്കുന്ന സാസ്ക്കാരിക സമ്മേളനം മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അതിഥി തത്കരെ മുഖ്യാതിഥിയാകും.