പത്തനംതിട്ട : ചുട്ടിപ്പാറ എസ് എം ഇ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സർവ്വകലാശാലക്ക് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളുടെ മാനസിക പീഡനമാണ് നാലാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ അമ്മു സജീവ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ച ആണ് നഴ്സിങ് വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശിനി അമ്മു എ സജീവ് (21) വെട്ടിപ്രത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണം എന്നറിയിച്ചതോടെ ബന്ധുക്കളുടെ നിർദ്ദേശം അനുസരിച്ച് ഐ സി യു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപ് മരിച്ചു
വിദ്യാർത്ഥിനിയുടെ മരണകാരണം അന്വേഷിച്ചപ്പോൾ ഡയറിത്താളിൽ നിന്നും “ഐ ക്വിറ്റ് ” എന്ന ഒറ്റ വരിയുള്ള കത്ത് മാത്രമാണ് ലഭിച്ചത്. എന്നാൽ പിന്നീട് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി കാട്ടി പിതാവ് സജീവ് പ്രിൻസിപ്പലിന് നൽകിയ പരാതി പോലീസിന് ലഭിച്ചു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിൻ്റെ ജീവന് വരെ ഭീഷണി ഉള്ളതായി പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചില അദ്ധ്യാപകരും ഇതിന് ഒത്താശ ചെയ്തിരുന്നതായും പറയുന്നു.
അമ്മുവിൻ്റെ പിതാവ് സജീവ് നേരിട്ടാണ് പരാതി കോളേജ് പ്രിൻസിപ്പലിന് നൽകിയത്. മൈഗ്രേൻ പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളാൽ അനുഭവിച്ചിരുന്ന അമ്മുവിനെ ഈ സമയം മൂന്ന് സഹപാഠികളായ പെൺകുട്ടികൾ ചേർന്ന് പല രീതിയിലും ശല്യപ്പെടുത്തുമായിരുന്നത്രെ. കോളജിൽ നിന്ന് സ്റ്റഡീ ടൂറിന് പോകാൻ തയ്യാറാവാതിരുന്ന അമ്മുവിനെ ടുർ കോ- ഓർഡിനേറ്ററായി ചുമതലപ്പെടുത്തി പ്രഖ്യാപനം വന്നപ്പോൾ മാത്രമാണ് ഈ വിവരം അമ്മു അറിഞ്ഞതെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
പലരീതിയിലുള്ള മാനസിക പീഡനം കാരണം അമ്മുവിൻ്റെ ജീവന് ഭീഷണി ഉണ്ടെന്നായിരുന്നുവെന്ന് പിതാവ് സജീവ് നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ അമ്മുവും ആരോപണ വിധേയരായ പെൺകുട്ടികളും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇവർക്കിടയിലുണ്ടായിരുന്നതെന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്മുവിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തെപ്പറ്റി പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.