മലപ്പുറം: രണ്ടു വയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി.മലപ്പുറം ഉദിരംപൊയിലിൽ മുഹമ്മദ് ഫാരിസിന്‍റെ മകൾ ഷഹബത്താണ് ഇന്നലെ മരിച്ചത്.പിതാവ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് ആരോപണം .
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നു പറഞ്ഞു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്.പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു .അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.