മോസ്കോ : മോസ്കോയും ന്യൂഡൽഹിയും തമ്മിലുള്ളത് പ്രത്യേക ബന്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ.മോദിയും ഇന്ത്യയും ആരുടെ മുന്നിലും അപമാനം സഹിക്കില്ലെന്നും സമ്മർദ നീക്കങ്ങളെ വകവെച്ചുകൊടുക്കില്ലെന്നും പുട്ടിൻ പറഞ്ഞു.റഷ്യയിലെ സോചിയില്‍ നടന്ന അന്താരാഷ്ട്ര വാല്‍ദായ് ചര്‍ച്ചാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ.
റഷ്യയിൽ നിന്നുള്ള ഊർജ്ജവിതരണം ഇന്ത്യ വേണ്ടെന്നുവെക്കുകയാണെങ്കിൽ അവർക്ക് ഒമ്പതു മുതൽ പത്തുവരെ ബില്യൺ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വരും. ഇന്ത്യ പോലുള്ള രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.പ്രധാനമന്ത്രി മോദി ഒരിക്കലും അത്തരത്തിലുള്ള നടപടിയിലേക്കു കടക്കില്ല. റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്ന് പുതിൻ മുന്നറിയിപ്പ് നൽകി.






