പത്തനംതിട്ട : സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
തെക്കന്‍ തമിഴ്നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടി/മിന്നല്‍/കാറ്റ് എന്നിവയോടെ കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ട് .പത്തനംതിട്ടയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ടാണുള്ളത്. ജില്ലയിൽ ഈ മാസം 19 നും 20 നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.