കൊച്ചി : ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നടി ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണസംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം. കുറ്റപത്രം പോലീസ് ഉടന്‍ സമര്‍പ്പിക്കും.