തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ, ശ്യാം ബെനഗൽ അനുസ്മരണം 28 ന് വൈകിട്ട് 4.30 ന് തിരുവല്ല വൈ എം സി എ യിൽ നടക്കും. സിനിമ സംവിധായകൻ ബ്ലസി അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ പ്രൊഫ. രവികുമാർ , ഉണ്ണികൃഷ്ണൻ കളിക്കൽ, കവിയൂർ ശിവപ്രസാദ്, പ്രൊഫ. സൊബാസ്റ്റ്യൻ കാറ്റടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.