Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ആരവമുയർത്തി...

ആലപ്പുഴയിൽ ആരവമുയർത്തി എന്‍റെ കേരളം വിളംബരജാഥ

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വർണാഭമായ വിളംബര ജാഥ. മേയ് ആറു മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശനമേള നടക്കുന്നത്.  

കളക്ടറേറ്റില്‍ നിന്ന്  ആരംഭിച്ച ജാഥ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ സമാപിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും അണിനിരന്ന ജാഥ നഗരവീഥികള്‍ക്ക് ഉത്സവഛായ പകര്‍ന്നു.

ചെണ്ടമേളം,നാസിക് ഡോൾ, വനിത സംഘത്തിന്റെ ശിങ്കാരിമേളം, ബാൻഡ് മേളം, കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, തെയ്യം, ബഹുവർണ്ണ ബലൂണുകൾ, മുത്തുക്കുട,  കുട്ടികളുടെ റോളർ സ്കേറ്റിംഗ്, ത്രിവർണ പതാക കയ്യിലേന്തിയ ഭാരതാംബ, വിവിധ രോഗങ്ങൾക്കെതിരെ സന്ദേശം നൽകുന്ന ആരോഗ്യ വകുപ്പിന്റെ നിശ്ചലദൃശ്യങ്ങൾ, പ്ലക്കാർഡുകൾ തുടങ്ങിയവ ജാഥയുടെ ആകർഷണമായി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പ്ലക്കാഡുകളും പോസ്റ്ററുകളും ജാഥയിലണിനിരന്നവര്‍ ഉയര്‍ത്തി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വമേകി.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍.തുടങ്ങിയവര്‍ അണിനിരന്നു.

ഏഴ് ദിവസം നീളുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനം മെയ് ആറിന് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ ബീച്ചിലെ വേദിയില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി : പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ്. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം...

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കോട്ടയം : കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദപാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി ,മിന്നൽ കൂടിയ...
- Advertisment -

Most Popular

- Advertisement -