പാറ്റ്ന : ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ സഖ്യം .കേവല ഭൂരിപക്ഷം കടന്ന എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും മുന്നേറുന്നു. അതേസമയം ,പ്രതിപക്ഷ സഖ്യമായ മഹാഗഢ്ബന്ധൻ വൻതിരിച്ചടി നേരിടുകയാണ് .ആര്‍ജെഡിയുടെ കരുത്തിലാണ് സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിനും വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത് .6 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളെല്ലാം എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു.






