ന്യൂഡൽഹി : നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ല അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ല. 24 ലക്ഷം വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രവേശനത്തെ ബാധിക്കും.
മുഴുവൻ പരീക്ഷാ സംവിധാനവും കളങ്കപ്പെട്ടുവെന്ന നിഗമനത്തിലെത്താൻ നിലവിലെ സാഹചര്യത്തിൽ ലഭ്യമായ തെളിവുകൾക്ക് സാധിക്കില്ല. എന്നാൽ ഹസാരിബാഗിലെയും പട്നയിലെയും കാര്യത്തിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്നതിൽ സംശയമില്ല . ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി