പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി.
ചെന്താമര പിടിയിലായ വിവരമറിഞ്ഞ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു .ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് പൊലീസ് സ്റ്റേഷന്റെ മതിൽ തകരുകയും ഗേറ്റ് അടർന്നു വീഴുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി .സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. 10000 രൂപയുടെ നഷ്ടമുണ്ടായെന്നും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു