ചങ്ങനാശ്ശേരി: എൻഎസ്എസ് ആസ്ഥാനത്ത് പുതിയ സമുച്ചയം വരുന്നു. നിലവിലെ ആസ്ഥാനമന്ദിരം നിലനിർത്തിയാണ് പുതിയ സമുച്ചയം പണിയുന്നത്. ഇപ്പോഴത്തെ മന്ദിരത്തിന് മുന്നിലായി ഇതിനുള്ള സ്ഥലം കണ്ടെത്തി. 17 കോടിരൂപ മുതൽ മുടക്കി നാലുനിലയിലായാണ് പുതിയ മന്ദിരം പണിയുന്നത്. സമ്മേളനഹാൾ, അതിഥിമുറികൾ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവയെല്ലാം ഈ മന്ദിരത്തിലുണ്ടാകും.
5000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറായി. അടുത്തുതന്നെ നിർമാണം ആരംഭിക്കും. കാലത്തിനൊപ്പം മാറുന്നതിന്റെ ഭാഗമായി എൻഎസ്എസ് ആസ്ഥാനമന്ദിരവും മാറണമെന്ന് ആശയമാണ് ഇതിന് വഴി വെച്ചത്. പുതിയ മന്ദിരം പൂർത്തിയായാലും ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസുകൾ ഇപ്പോഴുള്ളതുപോലെ തുടരുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.






