Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻഎസ്എസ് ആസ്ഥാനത്ത്...

എൻഎസ്എസ് ആസ്ഥാനത്ത് പുതിയ സമുച്ചയം വരുന്നു

ചങ്ങനാശ്ശേരി:  എൻഎസ്എസ് ആസ്ഥാനത്ത് പുതിയ സമുച്ചയം വരുന്നു. നിലവിലെ  ആസ്ഥാനമന്ദിരം നിലനിർത്തിയാണ് പുതിയ സമുച്ചയം പണിയുന്നത്. ഇപ്പോഴത്തെ മന്ദിരത്തിന് മുന്നിലായി ഇതിനുള്ള സ്ഥലം കണ്ടെത്തി. 17  കോടിരൂപ മുതൽ മുടക്കി നാലുനിലയിലായാണ് പുതിയ മന്ദിരം പണിയുന്നത്. സമ്മേളനഹാൾ, അതിഥിമുറികൾ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവയെല്ലാം ഈ മന്ദിരത്തിലുണ്ടാകും.

5000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറായി. അടുത്തുതന്നെ നിർമാണം ആരംഭിക്കും.  കാലത്തിനൊപ്പം മാറുന്നതിന്റെ ഭാഗമായി എൻഎസ്എസ് ആസ്ഥാനമന്ദിരവും മാറണമെന്ന് ആശയമാണ് ഇതിന് വഴി വെച്ചത്. പുതിയ മന്ദിരം പൂർത്തിയായാലും ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസുകൾ ഇപ്പോഴുള്ളതുപോലെ തുടരുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം...

ചെട്ടികുളങ്ങര കുംഭഭരണി : മാർച്ച് നാലിന്  പ്രാദേശിക അവധി

മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച്  മാർച്ച്  നാലിന്  മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
- Advertisment -

Most Popular

- Advertisement -