നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പോലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ മരിക്കുന്നത്. അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.