ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ്
ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ ജനറൽ
സെക്രട്ടറി ജി സുകുമാരൻ നായർ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിക്കും.
സംഘടന രൂപീകരിച്ച അവസരത്തിൽ മന്നത്ത് പത്മനാഭന്റെ അമ്മ മന്നത്ത് പാർവതിയമ്മ തെളിച്ച ദീപത്തിനു മുന്നിൽനിന്നു മന്നം ഉൾപ്പെടെ 14 പേർചൊല്ലിയ പ്രതിജ്ഞ നാളെ എൻഎസ്എസ് നേതാക്കളും പ്രവർത്തകരും ഏറ്റുചൊല്ലും.1914 ഒക്ടോബർ 31-ന് ആണ് നായർ സർവീസ് സൊസൈറ്റി രൂപപ്പെട്ടത്.






