ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർ
കഴിഞ്ഞ ദിവസം പ്രശ്നങ്ങളുണ്ടായ തിരുവനന്തപുരത്തെ കെഎസ്‌യു ക്യാംപിൽ രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.ഭൂമി ഇടപാടും വ്യക്തിവൈരാഗ്യവും ആണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.






