Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsലബനനിലെ ജനങ്ങൾ...

ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ് : ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകാതെ ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്നും ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയായാണെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടിക്കു ശേഷം ജനങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്നും ലബനൻ ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ പറയുന്നു.

ഓപ്പറേഷൻ നോർത്തേൺ ആരോസ് എന്നു പേരിട്ട സൈനിക നടപടിയിൽ തെക്ക്,കിഴക്കൻ ലബനനിൽ ഇസ്രേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് മണ്ണിടിച്ചിൽ : 2 മരണം ;6 പേരെ കാണാനില്ല

വയനാട് : വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 2 മരണം.6 പേരെ കാണാനില്ല.ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്.  തുരങ്കപാതയുടെ നിർമാണം...

ഗുരുവായൂരില്‍ ഇന്ന് 354 കല്യാണങ്ങള്‍

ഗുരുവായൂർ : ഗുരുവായൂർ അമ്പലനടയിൽ ഇന്ന് റെക്കോർഡ് വിവാഹം. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്. കനത്ത സുരക്ഷയാണ്...
- Advertisment -

Most Popular

- Advertisement -