Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeCareerനഴ്സിംഗ് വിദ്യാർഥിനിയുടെ...

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത് .അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവർ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്ന് പോലീസ് അറിയിച്ചു .പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 11-09-2025 Karunya Plus KN-589

1st Prize ₹1,00,00,000/- PJ 313650 (IRINJALAKKUDA) Consolation Prize ₹5,000/- PA 313650 PB 313650 PC 313650 PD 313650 PE 313650 PF 313650 PG 313650 PH 313650 PK 313650...

ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ ബസ് കാണാതെ പോയത് അങ്കലാപ്പിനിടയാക്കി

മലപ്പുറം: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പുറത്ത്  വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതെ പോയത്  അങ്കലാപ്പിനിടയാക്കി. പിന്നീട്  മണിക്കൂറുകൾക്കകം ബസ്  കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ കണ്ടെത്തി. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി...
- Advertisment -

Most Popular

- Advertisement -