തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജനിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി നിക്ഷേപിച്ചു. ഇനിയും 6 മാസത്തോളം ധ്വജസ്തംഭത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ വിശ്രമിക്കും.
രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തൈലാധിവാസത്തിനുള്ള എണ്ണക്കലശപൂജ ,അനുജ്ഞാ പ്രാർത്ഥന, സ്വർണ്ണ ധ്വജത്തിനായുള്ള ഉത്തമ വൃക്ഷത്തിൻമേൽ തൈലാധി വാസക്രിയകൾ, അവ സ്രാവ പ്രോക്ഷണം, ശ്രീഭൂതബലി എന്നിവ നടന്നു.
ക്ഷേത്രാചാര ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രിമാരായ അക്കീരമൺ കാളിദാസഭട്ടതിരി, അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട്, പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് രജ്ഞിത്ത് നാരായണൻ ഭട്ടതിരിപ്പാട്,എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
എണ്ണത്തോണിയിലേക്കുള്ള ആദ്യ എണ്ണ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി .എസ് . പ്രശാന്ത് നിർവ്വഹിച്ചു. ദേവസ്വം ബോർഡ് അംഗം, അഡ്വ എ. അജികുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് പത്തനംതിട്ട ഡപ്യൂട്ടി കമ്മീഷണർ പി. ദീലീപ് കുമാർ, ദേവസ്വം ബോർഡ് തിരുവാഭരണ കമ്മീഷണർ സി. സുനില,എകസിക്യൂട്ടീവ് എൻ ജീനിയർ വിജയമോഹൻ,അസിസ്റ്റന്റ് കമ്മീഷണർ ജീ . മുരളീധരൻ പിള്ള, അസിസ്റ്റൻറ് എൻ ജീനിയർ കെ. സുനിൽ കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ അനിതാ ജി. നായർ , തിരുവല്ലാ ശ്രീരാമാ കൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ്,തിരുവല്ലാ ഡി.വൈ.എസ്സ്.പി. അഷാദ് സദാനന്ദൻ, എൻ എസ്സ് എസ്സ്. തിരുവല്ലാ താലൂക്ക് യൂണിയൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡ് അംഗവും കൂടിയായ മോഹൻ കുമാർ തുടങ്ങി വിവിധ സാമുദായിക- സാംസ്ക്കാരിക മേഖലകളിലുള്ള പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് കൊണ്ട് എണ്ണത്തോണിയിലേക്ക് എണ്ണ സമർപ്പിച്ചു.
കൊടിമരശിൽപ്പി അനന്തൻ ആചാരി, തച്ഛൻ കണ്ണൻ ചേറായി, കാവുംഭാഗം ഓണംതുരുത്തേൽ കുടുംബ പ്രതിനിധി ടി. പി.രഘുകുമാർ, ക്ഷേത്ര
ഉപദേശക സമിതി പ്രസിഡന്റ് എം എം മോഹനൻ നായർ, സെക്രട്ടറി ബീ ജെ സനിൽകുമാർ, വൈസ്.പ്രസിഡന്റ് ഷാബു, അംഗങ്ങളായ എം എൻ രാജശേഖരൻ, വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.