തൃശ്ശൂർ : പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (60) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉള്‍വനത്തിൽ വച്ചാണ് ആന ആക്രമിച്ചത് . പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്.